കേരളത്തിലെ ട്രെയിൻ യാത്രക്കാർ വലിയ ദുരിതമാണ് നേരിടുന്നത്.ട്രെയിനുകൾ കൃത്യസമയം പാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് കോച്ചുകൾ ഇല്ലാതിരിക്കുകയും നിലവിലുണ്ടായിരുന്ന കോച്ചുകൾ വെട്ടിക്കുറക്കുകയും ചെയ്തതിന്റെ ബുദ്ധിമുട്ട് നിലനിൽക്കെത്തന്നെ വന്ദേഭാരതിന്റെ പേരിൽ സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിനുകൾ പിടിച്ചു വെക്കുന്നതും കൂടിയായതോടെ യാത്രക്കാരുടെ ദുരിതം സമാനതകളില്ലാത്തതായി മാറി. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലയിൽ തൊഴിൽ ചെയ്യുന്ന ആയിരക്കണക്കിനായി വരുന്ന ആളുകൾ ആശ്രയിക്കുന്ന റയിൽവേയിൽ ഇപ്പോൾ
തിങ്ങിഞ്ഞെരുങ്ങി ശ്വാസം മുട്ടി യാത്ര ചെയ്യേണ്ട ഗതികേടിലേക്കാണ് റെയിൽവേ യാത്രക്കാരെ എത്തിച്ചിരിക്കുന്നത്.
ഒരു ദിവസം ശരാശരി അഞ്ചു ലക്ഷത്തിനടുത്ത് യാത്രക്കാർ ഉപയോഗിക്കുകയും ആറ് കോടിയോളം രൂപ വരുമാനം നൽകുകയും ചെയ്യുന്ന കേരളത്തിലെ യാത്രക്കാരോട് കേന്ദ്രം കാണിക്കുന്നത് വലിയ ക്രൂരതയാണ്. ദക്ഷിണ റയിൽവേയുടെ കഴിഞ്ഞ വർഷത്തെ 6500 കോടി രൂപയുടെ വരുമാനത്തിൽ 2300 കോടിയും കേരളത്തിൽ നിന്നാണ്.യാത്രക്കാരെ പിഴിഞ്ഞു
വരുമാനമൂറ്റി വീർക്കുകയല്ലാതെ അവരുടെ യാത്രാ പ്രശ്നം പരിഹരിക്കാനായി യാതൊരു ഇടപെടലും നടത്താൻ വേണ്ടി കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല കേരളത്തിൽ സിൽവർ ലൈൻ പോലെ അതിവേഗ റെയിൽവേ ആവശ്യമാണെന്ന് തെളിയിക്കുന്നതാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ. ആർക്കാണ് ഇത്ര ധൃതി എന്ന് ചോദിച്ചുകൊണ്ട് കേരളത്തിലെ വികസനത്തിനെതിരെ രംഗത്തുവന്ന കോൺഗ്രസ് കേരളത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ധൃതിയുണ്ട് എന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് ജനങ്ങളോട് മറുപടി പറയണം.കൂടാതെ സംസ്ഥാനത്തെ റെയിൽവെ ഇൻഫർമേഷൻ കൗണ്ടറുകൾ പൂട്ടുന്നു. കൊച്ചുവേളി, കായംകുളം സ്റ്റേഷനുകളിലെ കൗണ്ടറുകൾ പൂട്ടിക്കഴിഞ്ഞു. ആലപ്പുഴ, ആലുവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ ഇൻഫർമേഷൻ കൗണ്ടറുകൾ ഉടൻ പൂട്ടാനാണു തീരുമാനം. തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ മാത്രം അറുപതോളം തസ്തികകളാണ് ഇതുകാരണം ഇല്ലാതാവുന്നത്.
നിലവിൽ ഇൻഫർമേഷൻ കൗണ്ടറുകളിൽ ജോലി ചെയ്യുന്നവരെ ടിക്കറ്റ് കൗണ്ടറുകളിലേക്ക് മാറ്റി നിയമിക്കുകയാണ് . ടിക്കറ്റ് വിതരണം ചെയ്യുന്നവർ ഇനി മുതൽ ഇൻഫർമേഷൻ കൗണ്ടറിലൂടെ ലഭ്യമായിരുന്ന വിവരങ്ങൾ നൽകണമെന്നാണ് നിർദേശം. ടിക്കറ്റ് കൊടുക്കാൻപോലും സമയമില്ലാതിരിക്കുന്ന അവസ്ഥയിൽ അവിടെനിന്ന് വിവരങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം പ്രായോഗികമല്ല. ട്രെയ്ൻ വരുന്ന സമയം, പ്ലാറ്റ്ഫോം, ബോഗികൾ നിൽക്കുന്നതിന്റെ വിവരം എന്നിവയൊക്കെ ഫോണിലും ബോർഡിലും നോക്കി മനസിലാക്കാൻ സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവും.തിരുവനന്തപുരം റെയിൽവെ ഡിവിഷനിലാണ് ഇത് ആദ്യം നടപ്പാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഒരു കാലത്ത് ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവെ ഇപ്പോൾ കരാർ നിയമനങ്ങളുടെ പിടിയിലാണ്. അതിനിടയിലാണ് നിലവിലുള്ള തസ്കികകൾകൂടി ഇല്ലാതാക്കാനുള്ള നീക്കം. ട്രെയിൻ യാത്രക്കാരുടെ ദുരിത യാത്രയ്ക്കും കേരളത്തോടുള്ള ഈ അവഗണനയ്ക്കും ജില്ലയിലെ കായംകുളം, ആലപ്പുഴ ഉൾപ്പെടെയുള്ള ഇൻഫർമേഷൻ സെന്റർ അടച്ചു പൂട്ടാനുമുള്ള കേന്ദ്ര നീക്കത്തിനെതിരെ അതി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് DYFI ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാറും സെക്രട്ടറി ജയിംസ് ശാമുവേലും പ്രസ്താവനയിലൂടെ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം