കൊടുങ്ങല്ലൂർ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വേണ്ടി സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി നവംബർ നാല് ശനിയാഴ്ച രാവിലെ 9:30 മുതൽ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന കൊടുങ്ങല്ലൂർ പുല്ലൂറ്റ് വി കെ രാജൻ മെമ്മോറിയൽ ഹൈസ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ. വി.ആർ സുനിൽകുമാർ എംഎൽഎ നിർവഹിക്കും.
കാർഡിയാക്, പീഡിയാട്രിക് സർജറി, യൂറോളജി, പീഡിയാട്രിക് ന്യൂറോളജി, ജനറൽ പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനക്കുള്ള സൗകര്യങ്ങളാണ് ആസ്റ്റർ മെഡ്സിറ്റി ഒരുക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ സേവനം ലഭ്യമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് രോഗങ്ങൾ ജന്മനാ സ്ഥിരീകരിക്കപ്പെട്ടവർ, ഡോക്ടർമാർ കൂടുതൽ പരിശോധനയ്ക്ക് നിർദ്ദേശിച്ചിട്ടുള്ളവർ, സാമ്പത്തിക സ്ഥിതി ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ടും ചികിത്സ നടത്താൻ കഴിയാത്തവർ വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ഇ.സി.ജി, ഇ.ഇ.ജി, എക്കോ, രക്ത പരിശോധനകൾ തുടങ്ങിയവ സൗജന്യമായി ചെയ്തു നൽകും. ആസ്റ്റർ മെഡ്സിറ്റിക്ക് പുറമേ ആസ്റ്റർ വോളന്റിയേഴ്സ്, ഇൻഡിപെൻഡൻസ് ക്ലബ്ബ് എന്നിവരുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9847971971, 9061112283, 9207033219, 8848824593 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം