കമ്പം:24 ദിവസംമാത്രം പ്രായമായ ആണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം. കമ്പം അരിശി ആലൈ തെരുവില്‍ മണികണ്ഠന്റെ ഭാര്യ സ്നേഹയാണ് (19) അറസ്റ്റിലായത്.
കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി. സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല് സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
read also:ആന്ധ്രാ പ്രദേശിൽ ട്രെയിനുകൾ കൂട്ടിമുട്ടി മൂന്ന് മരണം
ഇതോടെ കുടുംബത്തിലുള്ളവരെ മുഴുവൻ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയായിരുന്നു. ഇതിനിടയിലാണ് കുഞ്ഞിനെ കൊന്നത് താനാണെന്ന് സ്നേഹ സമ്മതിച്ചത്. ഇവര്‍ക്ക് മാനസിക വിഭ്രാന്തിയും ആസ്ത്മ രോഗവുമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് പൊലീസ് കാവലില്‍ ചികിത്സക്ക് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം