ന്യൂയോര്‍ക്ക്: മത്സരത്തിനിടെ കഴുത്തിന് മുറിവേറ്റ് അമേരിക്കൻ ഐസ് ഹോക്കി താരത്തിന് ദാരുണാന്ത്യം. മുൻ എൻഎച്ച്എൽ താരം ആദം ജോൺസൺ (29) ആണ് മരിച്ചത്. ജോൺസന്റെ ടീമായ നോട്ടിംഗ്ഹാം പാന്തേഴ്സ് ഞായറാഴ്ച മരണ വാർത്ത സ്ഥിരീകരിച്ചു.
ബ്രിട്ടീഷ് പ്രൊഫഷണൽ ഐസ് ഹോക്കി ക്ലബ്ബുകളായ നോട്ടിംഗ്ഹാം പാന്തേഴ്സും ഷെഫീൽഡ് സ്റ്റീലേഴ്സും തമ്മിൽ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് താരത്തിൻ്റെ കഴുത്തിന് ആഴത്തിൽ മുറിവേറ്റത്. കളിയുടെ രണ്ടാം പകുതിയിലാണ് താരത്തിന് പരിക്കേറ്റത്. ഐസ് ഹോക്കി മത്സരത്തിൽ കളിക്കാർ ധരിക്കുന്ന ബ്ലേഡ് സ്കേറ്റ്സ് കൊണ്ട് കഴുത്തിന് ആഴത്തിൽ മുറിവേറ്റ് ആദം വീണതിന് പിന്നാലെ മത്സരം നിർത്തിവച്ചു.
താരത്തെ ഉടൻ ഷെഫീൽഡ് നോർത്തേൺ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം