തിരുവനന്തപുരം:പ്രണയത്തില്‍ നിന്ന് പിൻമാറിയെന്ന പേരിൽ പെണ്‍കുട്ടിയെ പിന്തുടര്ന്ന് ഉപദ്രവിക്കുകയും, ഫോണ്‍ എറിഞ്ഞുപൊട്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.കൂന്തള്ളൂര്‍ വലിയ ഏല തോട്ടവാരം സുരേഷ് ഭവനില്‍ വിഷ്ണു (23) ആണ് അറസ്റ്റിലായത്.
പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നു. വര്‍ക്കല പുത്തൻചന്തയില്‍ വെച്ച് പിന്തുടര്ന്ന് എത്തിയായിരുന്നു ഉപദ്രവം. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.
read also:കളമശേരി സ്ഫോടന കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍
സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ വര്‍ക്കല എ എസ് പിയുടെ നിര്‍ദേശ പ്രകാരം കടയ്ക്കാവൂര്‍ എസ് എച്ച് ഒ സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടര്‍ സജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബാലു, പ്രേംകുമാര്‍, അനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം