കൊല്‍ക്കത്ത: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് പിന്നാലെ ബംഗ്ലാദേശിനെയും വീഴ്ത്തി നെതര്‍ലന്‍ഡ്സ്. നെതര്‍ലന്‍ഡ്സിനെതിരെ 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 42.2 ഓവറില്‍ 142 റണ്‍സിന് ഓള് ഔട്ടായി. 87 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കിയ നെതര്‍ലന്‍ഡ്സ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മറികടന്ന് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതർലൻഡ്സ് 239 റൺസ് നേടി. 68 റൺസ് നേടിയ സ്കോട്ട് എഡ്വേർഡ്സ് ആണ് ടിമിലെ ടോപ് സ്കോറർ. വെസ്ലി ബാരെസ്സി 41 റൺസ് നേടിയപ്പോൾ സൈബ്രാൻഡ് എംഗെൽബ്രെച്റ്റ് 35 റൺസ് നേടി.
ബംഗ്ലാദേശിനായി ഷൊരിഫുൽ ഇസ്ലാം, തസ്കിൻ അഹമ്മദ്, മുസ്തഫിസുർ, മഹെദി ഹസൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ബംഗ്ലാ നിരയിൽ 40 ബോളിൽ 35 റൺസ് നേടിയ ഹസൻ മിറാസ് ആണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ഷാകിബൽ ഹസൻ അഞ്ച് റൺസിന് പുറത്തായി. മഹ്മൂദുല്ല (20), മുസ്തഫിസുർ റഹ്മാൻ (20), മെഹ്ദി ഹസൻ (17), തൻസീദ് ഹസൻ (15), തസ്കിൻ അഹമ്മദ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബംഗ്ലാദേശ് ബാറ്റർമാർ.
നെതര്‍ലന്‍ഡ്സിനായി പോള്‍ വാന്‍ മീകീരന്‍ 23 റണ്‍സിന് നാല് വിക്കറ്റെടുത്തപ്പോള്‍ ബാസ് ഡി ലീഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം