ജെനീവ: ഗാസയിൽ ഇസ്രയേൽ കരയാക്രമണം നടത്തുമ്പോൾ ആയിരക്കണക്കിന് ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്. ഇതുവരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളുടെ രീതി കണക്കിലെടുക്കുമ്പോള്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസയില്‍ സുരക്ഷിതമായ സ്ഥലമില്ല, പുറത്തുകടക്കാന്‍ ഒരു വഴിയുമില്ല. ഗാസയിലെ എല്ലാ സാധാരണക്കാരെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും ആശങ്കാകുലനാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ വളരെ മോശമാണ്. ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തതിനാല്‍ ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകത്തിന് മനസിലാക്കാന്‍ മാര്‍ഗമില്ലാതായി കഴിഞ്ഞു. ഗാസയിലുള്ളവര്‍ക്കും പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്നില്ല. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേല്‍ ആക്രമണത്തില്‍ 7,703 പേര് കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 3,500 ല്‍ അധികം കുട്ടികളാണ് മരിച്ചത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയവരെ കണ്ടെത്താനോ രക്ഷിക്കാനോ ഡിഫന്‍സ് ടീമുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങളുടെ ഇടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് കണക്കാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം