അബുദാബി:വ്യാഴാഴ്ച ആരംഭിച്ച കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അബുദാബി, ദുബായ്, ഷാര്‍ജ അടക്കം യു.എ.ഇയുടെ പലഭാഗത്തും ജാഗ്രതാ നിര്‍ദ്ദേശം നല്കി അധികൃതര്‍. മഴ ഇന്നും തുടര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ പലയിടത്തും റോഡുകളില്‍ ഗതാഗതം മന്ദഗതിയിലായിരുന്നു.
വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലോടുകൂടിയ മഴ ഇന്നലെ പുലര്‍ച്ചെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നു. യു.എ.ഇ ഫെഡറല്‍ ഗവണ്മെന്റ് സ്കൂളുകളില്‍ ഇന്നലെ ക്ലാസുകള്‍ ഓണ്‍ലൈനായാണ് നടത്തിയത്. വരും ദിവസങ്ങളിലും വ്യത്യസ്ത തീവ്രതയിലെ മഴ രാജ്യത്ത് പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം, ദുബായില്‍ ഇന്ന് 32 ഡിഗ്രി സെല്‍ഷ്യസ് വരെയും അബുദാബിയില്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്താമെന്നാണ് പ്രവചനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം