ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. പാകിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. പാകിസ്താന് ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 91 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
മോശം തുടക്കമാണ് തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. 67 റണ്‍സിനിടെ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് (24), തെംബ ബവൂമ (28) എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ റാസി വാന്‍ ഡര് ഡസ്സന് (21) – മാര്‍ക്രം സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഉസാമ മിറിന്റെ പന്തില്‍ ഡസ്സന് പുറത്തായി. ഹെന്റിച്ച് ക്ലാസന് (12), ഡേവിഡ് മിില്ലര്‍ (29), മാര്‍കോ ജാന്സന് (20) എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ മടങ്ങി. ഇതിനിടെ മാര്‍ക്രവും ജെറാള്‍ഡ് കോട്സീയും (10) പുറത്ത്. ഇതോടെ ദക്ഷിണാഫ്രിക്ക എട്ടിന് 250 എന്ന നിലയിലായി.
എന്നാല്‍ കേശവ് മഹാരാജ് (7) – ടബ്രൈസ് ഷംസി (4) സഖ്യംദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു.
പാകിസ്താന് വേണ്ടി ഷഹീന് അഫ്രീദി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാരിസ് റൗഫ്, മുഹമ്മദ് വാസിം, ഉസാമ മിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 46.4 ഓവറില്‍ 270 റണ്‍സില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഷംസിയുടെയും മൂന്ന് വിക്കറ്റ് നേടിയ മാര്‍ക്കോ ജാന്‍സനിന്റേയും പ്രകടനമാണ് പാകിസ്താനെ പിടിച്ചുകെട്ടിയത്.
അര്‍ധ സെഞ്ചുറി നേടിയ നായകന് ബാബര്‍ അസം (65 പന്തില്‍ 50 റണ്‍സ്), സൗദ് ഷക്കീര്‍ (52 പന്തില്‍ 52 റണ്‍സ്) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്. പതിഞ്ഞ തുടക്കമായിരുന്നു പാകിസ്താന്റേത്. ആദ്യ ഏഴ് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരായ ഇമാമുള്‍ഹഖിന്റെയും (18 പന്തില്‍ 12) ഷഫീക്കിന്റെയും (17 പന്തില്‍ 9) വിക്കറ്റുകള്‍ നഷ്ടമായി. മുഹമ്മദ് റിസ്വാന് 27 പന്തില്‍ 31 റണ്‍സ് നേടി പുറത്തായി. ഇഫ്തിക്കര്‍ അഹമ്മദിനും (31 പന്തില്‍ 21) അധിക നേരം പിടിച്ചുനീക്കാനായില്ല. ബാബര്‍ കൂടാരം കയറിയതിന് പിന്നാലെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സൗദ് ഷക്കീല്‍ ഷദാബ് ഖാന് (36 പന്തില്‍ 43 റണ്‍സ്) സഖ്യമാണ് പിന്നീട് പാക് നിരയെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 74 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക പോയന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി. ആറുമത്സരങ്ങളില്‍ നിന്ന് അഞ്ചുവിജയമാണ് ടീമിനുള്ളത്.മറുവശത്ത് പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റു. ആറുമത്സരങ്ങളില്‍ നിന്ന് ടീം വഴങ്ങുന്ന നാലാം തോല്‍വിയാണിത്. വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് പാകിസ്താന് വിജയം നേടാനായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം