വയലാർ അവാർഡ് സമർപ്പണം ഇന്ന്

തിരുവനന്തപുരം:47-ാമത് വയലാർ സാഹിത്യ പുരസ്കാരം മഹാകവി വയലാറിന്റെ ചരമ ദിനമായ ഒക്ടോബർ 27-ാം തീയതി വൈകുന്നേരം 5.30 ന് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സമർപ്പിക്കും. വയലാർ ട്രസ്റ്റ് പ്രസിഡന്റ്  പെരുമ്പടവം ശ്രീധരൻ 2023-ലെ വയലാർ അവാർഡിന് അർഹമായ ‘ജീവിതം ഒരു പെൻഡുലം’ എന്ന കൃതിയുടെ ഗ്രന്ഥകാരനായ  ശ്രീകുമാരൻ തമ്പിക്ക് അവാർഡ് സമർപ്പിക്കും.പാ.ജി. ബാലചന്ദ്രൻ, കെ.ജയകുമാർ ഐ.എ.എസ്,  പ്രഭാവർമ്മ, ഡോ.പി.കെ. രാജശേഖരൻ,ഗൗരിദാസൻനായർ, ബി. സതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

 

Read also:പത്മരാജൻ ട്രസ്റ്റുമായി സഹകരിച്ച് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ഒക്ടോബർ 27 ന് വൈകിട്ട് 5.30 ന് ആരംഭിക്കുന്ന അവാർഡ് സമർപ്പണ ചടങ്ങിനോടനുബന്ധിച്ച് പ്രമുഖ പിന്നണി ഗായകരടക്കം 13 ഗായകർ പങ്കെടുക്കുന്ന വയലാർ ഗാനസന്ധ്യയും ഉണ്ടായിരിക്കും.പ്രവേശനം സൗജന്യമാണ്.
 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads–  Join ചെയ്യാം