കണ്ണൂര്‍: ഓഹരി വിപണിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് 41,90,000 രൂപ. കണ്ണൂര്‍ പള്ളിക്കുന്ന് അംബികാ റോഡിലെ പി.വി കൃഷ്ണനാണ് പണം നഷ്ടമായത്. കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷണമാരംഭിച്ചു.
ഓഹരി വിപണിയില്‍ നിക്ഷേപിച്ച് കൂടുതല്‍ പണം സമ്ബാദിക്കാം എന്ന് ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ കണ്ട പരസ്യത്തിലെ ഫോണ്‍ നമ്ബറില്‍ പരാതിക്കാരന് ബന്ധപ്പെടുകയായിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ നല്ല ലാഭം കിട്ടുമെന്നും അതിനുള്ള ടിപ്സ് പറഞ്ഞുതരാം എന്നും അയാളുടെ പേര് കാര്ത്തികേയന് ഗണേശന് എന്നാണെന്നും സ്ഥാപനത്തിന്റെ പേര് ക്രെസറ്റ് അസെറ്റ് മാനേജ്മെന്റ് എന്നാണെന്നും പറഞ്ഞ് പരിചയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചോളം കമ്ബനികളുടെ ഷെയര്‍ വില്‍പ്പനയില്‍ പങ്കാളികളാവുകയും ലാഭമുണ്ടാക്കുകയും ചെയ്തു.
ഇടപാടില്‍ വിശ്വാസ്യത വന്നതോടെയാണ് അമേരിക്കന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഇടപെടാന്‍ തുടങ്ങിയത്. പല ഘട്ടങ്ങളിലായി 41 ലക്ഷം രൂപ അയച്ചുകൊടുത്തു. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ലഭിക്കാതെ വന്നപ്പോഴാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഇതോടെയാണ് തട്ടിപ്പിനിരയായെന്നത് ബോധ്യമായത്.
കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയാവുകയാണെങ്കില്‍ 1930 എന്ന പോലീസ് സൈബര്‍ ഹെല്പ്പ്ലൈനില് നമ്ബറില്‍ ബന്ധപ്പെടുകയോ അല്ലെങ്കില്‍ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പരാതിപ്പെടുകയോ ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം