ഗസ്സ: ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ഫലസ്തീൻ യുവ ഫുട്ബോൾ താരം നാസിർ അത്താ അൽനഷാഷ് കൊല്ലപ്പെട്ടു. താരത്തിന്റെ പിതാവും അമ്മാവനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ‘മിഡിൽ ഈസ്റ്റ് ഐ’ റിപ്പോർട്ട് ചെയ്തു.
ഖദമാത് അൽബുറൈജി എന്ന ക്ലബിന്റെ താരമാണ് നാസിർ അത്താ അൽനഷാഷ്. താരത്തിന്റെ മരണത്തിൽ അനുശോചിച്ച് ഫലസ്തീൻ ഒൡപിക് കമ്മിറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്. ഫലൂജ സ്വദേശികളായ നഷാഷ് കുടുംബം 1948ലെ നക്ബയെ തുടർന്ന് ജബലിയയിൽ അഭയം തേടിയതാണ്.
ഇവരുടെ വീട് ഉൾപ്പെട്ട സ്ഥലം ലക്ഷ്യമാക്കി ഇസ്രായേൽ ആക്രമണം നടന്നത്. നിരവധി തവണ മിസൈൽ ആക്രമണമുണ്ടായി. ഇതിൽ വീട് പൂർണമായും തകരുകയായിരുന്നുവെന്ന് ഇവരുടെ ബന്ധുവും ജോർദാൻ റേഡിയോയിൽ മുതിർന്ന അവതാരകനുമായ ഇമാദ് അൽനഷാഷ് പറഞ്ഞു. കുടുംബത്തിൽ വേറെയും ആളുകൾക്ക് ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം