ശ്രീനഗര്‍: കശ്മീരില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച അഞ്ച് ലഷ്കര്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. കുപ്വാര ജില്ലയിലെ മാച്ചിലിലാണ് സംഭവം.
കുപ്വാര പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ഭീകരർക്കായി തെരച്ചിൽ നടത്തിയത്. പോലീസും സൈന്യവും ചേര്‍ന്നു നടത്തിയ വെടിവയ്പ്പില്‍ ആദ്യം രണ്ട് ഭീകരരും പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ ലഷ്കറെ ത്വയ്ബ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു. കൂടുതൽ ഭീകരർക്കായി സൈന്യം തെരച്ചിൽ ഊർജിതമാക്കി.
രാവിലെ കുപ്വാരിലെ നിയന്ത്രണരേഖയിൽ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന പരാജയപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം