ബംഗളൂരു: 2023 ഏകദിന ലോകകപ്പിൽ ലോക ചാംപ്യന്മാരുടെ ദുരന്തം തുടരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്. എട്ട് വിക്കറ്റിനായിരുന്നു ലങ്കൻ ജയം.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്ക 25.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. അഞ്ച് കളികളില്‍ ഇംഗ്ലണ്ടിന്റെ നാലാം തോല്‍വിയാണിത്. ഇതോടെ മുന്‍ ചാമ്പ്യന്മാരുടെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചമട്ടാണ്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനു ശ്രീലങ്കൻ ബൗളിംഗിനു മുന്നിൽ കണക്കുകൾ പിഴച്ചു. ജോണി ബെയർസ്റ്റോ (30), ഡേവിഡ് മലൻ (28), ബെൻ സ്റ്റോക്സ് (43) എന്നിവർക്കു മാത്രമാണ് ലങ്കൻ ബൗളിംഗിനു മുന്നിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. ഇവരെ കൂടാതെ മൊയിൻ അലിയും (15) ഡേവിഡ് വില്ലിയും (14) മാത്രമാണ് രണ്ടക്കം കടന്നത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലഹിരു കുമാര, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കസുന്‍ രജിത, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കായി പതും നിസങ്കയും സദീര സമരവിക്രമയും മികച്ച പ്രകടനം കാഴ്ചവച്ചു. 83 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 77 റണ്‍സുമായി നിസങ്ക പുറത്താകാതെ നിന്നു. സമരവിക്രമ പുറത്താകാതെ 65 റണ്‍സെടുത്തു. കുശാൽ പെരെ (4), കുശാൽ മെൻഡിസ് (11) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്കു നഷ്ടമായത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലിക്കാണ് രണ്ട് വിക്കറ്റും.
ജയത്തോടെ ശ്രീലങ്ക പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. ഒരു ജയം മാത്രമുള്ള ഇംഗ്ലണ്ട് ഒൻപതാം സ്ഥാനത്താണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം