ബംഗളൂരു: കര്‍ണാടകയിലെ രാമനഗര ജില്ലയെ ‘ബെംഗളൂരു സൗത്ത്’ എന്നാക്കി പുനർനാമകരണം ചെയ്യാൻ പദ്ധതിയിടുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.രാമനഗര ജില്ല മുഴുവൻ ബെംഗളൂരു പരിധിയിൽ പെട്ടതാണെന്നും അതിലെ നാല് താലൂക്കുകളിലെ നിവാസികൾ “ബെംഗളൂരുകാരാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് ഡി കെ ശിവകുമാർ വിവരം പങ്കുവച്ചത്.
ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി താലൂക്കുകൾ ഉൾപ്പെടുന്ന ജില്ലയാണ് രാമനഗര. ബംഗളൂരുവിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് ജില്ലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. എന്നാൽ രാമനഗര ജില്ല മുഴുവൻ ബംഗളൂരു പരിധിയിൽ ഉൾപ്പെട്ടതാണെന്നും, ഇവിടുത്തെ നാല് താലൂക്കുകളിലേയും ജനങ്ങൾ യഥാർത്ഥത്തിൽ ബംഗളൂരു നിവാസികളാണെന്നുമാണ് ശിവകുമാറിന്റെ വാദം. രാമനഗര ജില്ലയെ ബംഗളൂരുവിന് കീഴിലാക്കാനുള്ള നിർദ്ദേശവും രൂപരേഖയും ഉടൻ അവതരിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു.
ആരും കൈവശമുള്ള ഭൂമി ബെംഗളൂരുവിലെ കച്ചവടക്കാര്‍ക്ക് വില്‍ക്കരുത്. കനകപുര വളരും. നിങ്ങളുടെ പോക്കറ്റിലേക്ക് പണമിട്ട് തരാൻ എനിക്കാകില്ല. നിങ്ങൾക്കു വേണ്ടി വീടുണ്ടാക്കിത്തരാനും എനിക്കാകില്ല. പക്ഷെ നിങ്ങളുടെ വസ്തുവിന്റെ മൂല്യം പത്തിരട്ടിയോളം ഉയർത്താനുള്ള ശേഷി എനിക്ക് ദൈവം തന്നിരിക്കുന്നുവെന്നും ഡികെ വിശദമാക്കി.
കനകപുര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവകുമാർ, രാമനഗര ജില്ലയെ ബെംഗളൂരുവിനു കീഴിലാക്കാനുള്ള നിർദ്ദേശവും രൂപരേഖയും ഉടൻ അവതരിപ്പിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഇത് ഡികെയുടെ റിയല്‍ എസ്റ്റേറ്റ് മെച്ചപ്പെടുത്താനുള്ള നീക്കമാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു.
അതേസമയം ഇത്തരമൊരു കാര്യം ശിവകുമാർ താനുമായി ചർച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ”പേര് മാറ്റുന്നതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. എന്നോട് എന്തെങ്കിലും പറയാത്ത പക്ഷം, അയാളുടെ മനസിൽ എന്താണെന്ന കാര്യം എനിക്ക് അറിയാൻ സാധിക്കില്ലെന്നുമാണ്” സിദ്ധരാമയ്യ പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം