ജില്ലാ രൂപീകൃതമായി അര നൂറ്റാണ്ട് പിന്നിട്ടപ്പോഴും ജില്ലയുടെ പേരിൽ അറിയപ്പെടുന്ന ഇടുക്കി ടൗണിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും എത്തിയിട്ടില്ല, മഴ പെയ്യുമ്പോഴും കയറിനിൽക്കുവാൻ വെയിറ്റിംഗ് ഷെഡ് ഇല്ലാതെ നനഞ്ഞ് ബസ് കാത്തു നിൽക്കുന്ന വിദ്യാർത്ഥിനികൾ ഭരണകൂടങ്ങൾക്ക് മുന്നിൽ പ്രതിഷേധ കാഴ്ചയാവുകയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമുകളിൽ ഒന്നായ ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് മരിയാപുരം പഞ്ചായത്ത് . ജില്ലയുടെ നാമത്തിൽ അറിയപ്പെടുന്ന ഇടുക്കി ടൗൺ മരിയപുരം പഞ്ചായത്തിലാണ്. ജില്ലാ രൂപീകൃതമായി അര നൂറ്റാണ്ട് പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ എങ്ങും എത്താത്ത ഇടുക്കി ജില്ലാ ആസ്ഥാനമായ ഇടുക്കി ടൗൺ അധികൃതരുടെ അവഗണനയുടെ സ്മാരകമായി നിലനിൽക്കുന്നു. ശക്തമായ മഴയും വെയിലും ഉള്ളപ്പോൾ ഭാവിയുടെ വാഗ്ദാനങ്ങൾ എന്ന് ഭരണകൂടങ്ങൾ വിശേഷിപ്പിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ മഴ നനഞ്ഞ് ബസ് കാത്തുനിൽക്കുന്ന കാഴ്ചയും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
ആൺകുട്ടികൾ ഉൾപ്പെടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണയിലും മറ്റുമായി നിൽക്കുമ്പോൾ ഇതിന് പോലും കഴിയാതെ വിദ്യാർത്ഥിനികൾ ദേവാലയത്തിന്റെ ഭണ്ടാരക്കുറ്റിയുടെ മേൽക്കൂരക്കടിയിൽ മഴ നനയാതെ അഭയം തേടേണ്ട അവസ്ഥയിലാണ്.വിനോദസഞ്ചാരികൾ ഉൾപ്പെടെ കടന്നുവരുന്ന മേഖലയിൽ അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ഇല്ല എന്ന് പൊതുപ്രവർത്തകനായ കെ എം ജലാലുദ്ദീൻ ആരോപിക്കുന്നു.
കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ആണ് മരിയാപുരം. എന്നാൽ പഞ്ചായത്തിൻറെ പ്രധാന ടൗൺ ആയ ഇടുക്കിയുടെ വികസനത്തിന് പോലും ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ഭരണസമിതി തയ്യാറാകുന്നില്ല. ഭരണസമിതി അംഗങ്ങളെല്ലാവരും വനിതകളായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ മാധ്യമശ്രദ്ധ നേടിയ പഞ്ചായത്ത് കൂടിയാണ് മരിയാപുരം. എന്നാൽ ജില്ലാ ആസ്ഥാന മേഖലയിലെ അതിപ്രധാനമായ മരിയപുരം പഞ്ചായത്തിൽ വികസനം ഇനിയും വിദൂരത്താണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം