സി.വി. വർഗീസ് നയിക്കുന്ന ജനകീയ വിജയ സന്ദേശ യാത്രയുടെ ഉപജാഥ പഴയരിക്കണ്ടത്തു നിന്ന് ആരംഭിച്ചു

ഇടുക്കി:സി.വി. വർഗീസ് നയിക്കുന്ന ജനകീയ വിജയ സന്ദേശ യാത്രയുടെ ഉപജാഥ പഴയരിക്കണ്ടത്തു നിന്ന് ആരംഭിച്ചു.മുൻ എം.പി. ജോയിസ് ജോർജ്ജ് ജാഥാ ക്യാപ്റ്റ്യൻ ആർ തിലകന് പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.പുതിയ ഇടുക്കി, പുതിയ മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി സി.വി. വർഗ്ഗീസ് നയിക്കുന്ന ജനകീയ വിജയ സന്ദേശ യാത്രയുടെ ഉപ ജാഥയ്ക്ക് പഴയരിക്കണ്ടത്തു നിന്ന് തുടക്കം ആയി. സി.പി.ഐ.എം ഇടുക്കി ഏരിയ കമ്മറ്റി അംഗം സിബി പേന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം.പി. ജോയിസ് ജോർജ്ജ് ജാഥാ ക്യാപ്റ്റൻ ആർ തിലകന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ജാഥാ മനേജർ ജോഷി മാത്യു. മുഖ്യപ്രഭാഷണം നടത്തി.പരിപാടി കൾക്ക് അഭിവാധ്യം അർപ്പിച്ച്, എസ് സന്തോഷ് കുമാർ , ശശി കന്യാലിൽ , ഉഷ മോഹനൻ എന്നിവർ സംസാരിച്ചു. പഴയരിക്കണ്ടത്തു നിന്ന് ആരംഭിച്ച ഉപ ജാഥാ കരിമ്പനിൽ എത്തി സി.വി. വർഗ്ഗീസ് നയിക്കുന്ന ജാഥയുമായ് ചേർന്ന് ചെറുതോണിയിൽ സമാപിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News