ശക്തമായ മഴയിൽ റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്നു

ഇടുക്കി:ശക്തമായ മഴയിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഉപ്പുതോട് ഉദയാസിറ്റി – തയ്യിൽ പടി റോഡിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞ് തോട്ടിലേക് പതിച്ചത്. സമീപത്തേ വൈദ്യുതി കാലും അപകടാവസ്ഥയിലാണ്.

മരിയാപുരം ഗ്രാമപഞ്ചായത്തിലെ ഉപ്പുതോട് ഉദയാസിറ്റി – തയ്യില്‍പടി റോഡിന്റെ ഭാഗമായ കുന്നേല്‍പടിയില്‍ സംരക്ഷണ ഭിത്തിയിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി.
കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലാണ് റോഡിന്റെ സംരക്ഷണ ഭിത്തി നിലം പതിച്ചത്. കരിങ്കൽകെട്ട് ഉൾപ്പെടെ ഇടിഞ്ഞ് തോട്ടിലേക്ക് പതിച്ചതോടെ പ്രദേശത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുമൂലം സമീപത്തേ കലുങ്കിനും ഭീഷണിയായി.
വർഷകാലത്ത് തോട്ടിൽ വെള്ളമുയർന്ന് അപകട ഭീഷണിയാകുമ്പോൾ നാട്ടുകാർ അധികൃതരെ അറിയിക്കാറുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടാകാറില്ല. നൂറിലധികം കുടുംബങ്ങളിലെ സ്കൂൾ – കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ മുഴുവൻ ആളുകളും ദൈനം ദിനം യാത്ര ചെയ്യുന്ന പാതയിലാണ് മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്നത്. റോഡിനും , പുറംതോടിനും സംരക്ഷണ ഭിത്തി നിർമ്മിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

 

 

 

 

 

 

 

 

Latest News