തിളങ്ങുന്ന സുന്ദരമായ ചർമം പെൺകുട്ടികളുടെ സ്വപ്നമാണ്. മുഖക്കുരുവും കറുത്ത പാടുകളുമൊന്നുമില്ലാത്ത മുഖം സ്വന്തമാക്കാൻ വിലകൂടിയ സൗന്ദര്യ വർദ്ധകവസ്തുക്കളുടെ പിന്നാലേ പോകേണ്ട. വീട്ടിലിരുന്നു സുന്ദരിയാവാൻ ഇതാ ചില എളുപ്പവഴികൾ.
- മുന്തിരി നീര്:മുഖം നന്നായി തിളങ്ങാൻ മുന്തിരി മുറിച്ച് മുഖത്തുരസിയാൻ മതി. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നു ദിവസം മുഖത്ത് മുന്തിരിനീര് പുരട്ടാം.
- വെള്ളരിക്ക നീര്, ഗ്ലിസറിൻ, റോസ് വാട്ടർ: വെള്ളരിക്ക നീര്, ഗ്ലിസറിൻ, റോസ് വാട്ടർ എന്നിവ യോജിപ്പിച്ചു മുഖത്തുപുരട്ടാം. ഉണങ്ങുമ്പോൾ തണുത്തവെള്ളത്തിൽ മുഖം നന്നായി കഴുകാം. സൂര്യപ്രകാശമേറ്റുള്ള ചർമത്തിന്റെ കരുവാളിപ്പു മാറാൻ ഈ മിശ്രിതം സഹായിക്കും.
- ചന്ദനം, മഞ്ഞൾ, പാൽ:ചന്ദനവും മഞ്ഞളും പാലും ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടാം. കുറച്ചു സമയത്തിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖ ചർമം കൂടുതൽ മൃദുലവും സുന്ദരവുമാകും.
- തേൻ, പാൽപ്പാട:തണുപ്പു കാലത്ത് തേനും പാൽപ്പാടയും ചേർന്ന മിശ്രിതം മുഖത്തു പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
- നാരങ്ങാ നീര്, പാൽ, ഉപ്പ്:പാലും നാരങ്ങാനീരും ഒരു നുള്ള് ഉപ്പും യോജിപ്പിച്ചു മുഖത്തു പുരട്ടാം. ചർമ സുഷിരങ്ങളിലിരിക്കുന്ന അഴുക്കു നീക്കം ചെയ്യാൻ ഇതു സഹായിക്കും.
- തക്കാളി നീര്, നാരങ്ങ നീര്:തക്കാളി നീരും നാരങ്ങാ നീരും യോജിപ്പിച്ചു മുഖത്തു പുരട്ടാം. അൽപ സമയത്തിനു ശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. മുഖ ചർമം തിളങ്ങും.
- കാബേജ് നീര്, തേൻ:കാബേജ് നീരും, തേനും യോജിപ്പിച്ചു മുഖത്തു പുരട്ടാം. മുഖത്തെ ടുളിവുകൾ മാറി മുഖ ചർമം തിളങ്ങാൻ ഈ മിശ്രിതം സഹായിക്കും.
- കറ്റാർവാഴ നീര്:ചർമത്തിലെ ജലാംശം നിലനിർത്തി ചർമം തിളങ്ങാൻ കറ്റാർവാഴ നീരു മുഖത്തു പുരട്ടാം.
- കടലമാവ്, മഞ്ഞൾപൊടി, തൈര്:കടലമാവും തൈരും മഞ്ഞൾപൊടിയും ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ചർമം കൂടുതൽ സുന്ദരവും മൃദുലവുമാകും.
മുഖത്തെ കറുത്ത പാടുകളും ചുളിവുകളുമകറ്റി ചർമ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ…
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം