ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കുന്നതിനെ കർണാടക സർക്കാർ അം​ഗീകരിക്കില്ല: ഡി കെ ശിവകുമാർ

 

ബെം​ഗളൂരു: ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുന്നതിനെ കർണാടക സർക്കാർ അനുകൂലിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.  എൻസിആർടിയെ ഉപയോഗിച്ച് ചരിത്രം മാറ്റി എഴുതാൻ ആണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ശിവകുമാർ വിമര്‍ശിച്ചു. 

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് നമ്മുടെ പാസ്പോർട്ടുകളിൽ ഉള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് എന്നാണ് പറയാറുള്ളത്. അത്‌ നമ്മുടെ ഭരണഘടനയിൽ ഉള്ളതാണ്.

ഇന്ത്യാ വിരുദ്ധ, ജന വിരുദ്ധ നിലപാട് എടുത്ത ഈ സർക്കാരിന്റെ തീരുമാനങ്ങൾ ജനം അംഗീകരിക്കില്ലെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം