പാലക്കാട്: പാലക്കാട്ട് 16.38 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ. പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് മലപ്പുറം പൊന്നാനി സ്വദേശി അൻസാർ (27), താനൂർ സ്വദേശി മുഹമ്മദ് യഹിയ (29) എന്നിവരാണ് പിടിയിലായത്.
ട്രെയിൻ വഴി ലഹരി കടത്തുന്നത് തടയാനാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്. മലപ്പുറം ജില്ലയിലെ ലഹരി വില്പനയുടെ മുഖ്യകണ്ണിയാണ് പ്രതികൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം