ഡല്‍ഹി: ലോകകപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരേ 309 റണ്‍സിന്റെ റെക്കോഡ് വിജയവുമായി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സടിച്ച ഓസീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡച്ച് ടീമിനെ 21 ഓവറില്‍ വെറും 90 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2015-ല്‍ അഫ്ഗാനിസ്താനെ 275 റണ്‍സിന് തകര്‍ത്ത തങ്ങളുടെ തന്നെ റെക്കോഡാണ് ഓസീസ് തിരുത്തിയെഴുതിയത്.
ഓസീസ് മുന്നോട്ടുവെച്ച 400 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ നെതര്‍ലാന്‍സിന്റെ ഇന്നിങ്സ് 21ഓവറില്‍ 90റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റെടുത്ത ആഡം സാംപയാണ് നെതര്‍ലന്‍ഡ്സിനെ തകര്‍ത്തത്. മിച്ചല്‍ മാര്‍ഷിന് രണ്ട് വിക്കറ്റുണ്ട്. ഒരു താരത്തിന് പോലും 30 റണ്‍സില്‍ കൂടുതല്‍ നേടാന്‍ സാധിച്ചില്ല.
നെതര്‍ലന്‍ഡ്സ് നിരയില്‍ ആര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല. 25 റണ്‍സ് നേടിയ വിക്രംജീത് സിംഗാണ് അവരുടെ ടോപ് സ്കോറര്‍. കോളിന് ആക്കര്മാന് (10), സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (11), സ്കോട്ട് എഡ്വേര്‍ഡ്സ് (പുറത്താവാതെ 12) തേജ നിഡമനുരു (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മാക്സ് ഒഡൗഡ് (6), ബാസ് ഡീ ലീഡെ (4), ലോഗന് വാന്‍ ബീക്ക് (0), റോള്‍ഫ് വാന്‍ ഡര് മെര്‍വെ (0), ആര്യന് ദത്ത് (1), പോള്‍ വാന്‍ മീകെരന്‍ (0) എന്നിവരും പുറത്തായി.
മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്സ്വെല് (44 പന്തില്‍ 106) എന്നിവരുടെ സെഞ്ചുറികളാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന് (62) എന്നിവരുടെ പിന്തുണ നിര്‍ണായകമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം