മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ ആറാം ജയം. ബുധനാഴ്ച ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഒഡിഷയെ 50 റണ്‍സിനാണ് കേരളം കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 184 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒഡീഷ 133 റണ്ണിന് ഓളൗട്ട് ആയി. ജയത്തോടെ പോയന്റ് പട്ടികയില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി.
നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും 3.1 ഓവറില്‍ 18 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലും ചേര്‍ന്നാണ് ഒഡിഷയെ തകര്‍ത്തത്. ശേഷിച്ച ഒരു വിക്കറ്റ് ബേസില്‍ തമ്പി സ്വന്തമാക്കി.
37 റണ്‍സെടുത്ത ശുബ്രാന്‍ഷു സേനാപതിയാണ് ഒഡിഷയുടെ ടോപ് സ്കോറര്‍. രാജേഷ് ദൂപര് (28), ക്യാപ്റ്റന്‍ ഗോവിന്ദ പോഡ്ഡര്‍ (27) എന്നിവരാണ് ശുബ്രാന്ഷുവിനെ കൂടാതെ ഒഡിഷ നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ക്യാപ്റ്റന്‍ സഞ്ജു സാംസന്റെയും വരുണ്‍ നായനാരുടെയും ഇന്നിങ്സുകളുടെ ബലത്തിലാണ് 183 റണ്‍സിലെത്തിയത്.
ഓപ്പണർ വരുൺ നായനാർ, വിഷ്ണു വിനോദ് എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളും കേരള വിജയത്തിൽ നിർണായകമായി. 3 1 പന്തിൽ നിന്ന് 55 റൺസ് നേടിയ സഞ്ജുവും , 38 പന്തിൽ നിന്ന് 48 റൺസ് നേടിയ വരുൺ നായരും ചേർന്നാണ് കേരളത്തിന്റെ സ്കോർ 184 ൽ എത്തിച്ചത്. വിഷ്ണു വിനോദ് 35 റൺസ്, രോഹൻ എസ് കുന്നുമ്മൽ 16, ബാസിത് 5 എന്നിങ്ങനെ ആയിരുന്നു മറ്റ് ബാറ്റർമാരുടെ സ്കോറുകൾ. നാലു വീതം സിക്സും ഫോറും സഹിതമാണ് സഞ്ജു തുടർച്ചയായ രണ്ടാം അർധസെഞ്ചറി നേടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം