കണ്ണൂർ: പെരിങ്ങോം കങ്കോലിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. കൊലയ്ക്കുശേഷം ഷാജി സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഷാജിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരുവരും മാറി താമസിക്കുകയായിരുന്നു. മൂന്നു മക്കളോടൊപ്പമാണ് പ്രസന്ന താമസിച്ചിരുന്നത്.
ഇന്ന് ഷാജി പ്രസന്നയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും കൊടുവാളെടുത്ത് തലക്ക് വെട്ടുകയുമായിരുന്നു. മരണമുറപ്പാക്കിയ ശേഷം ഷാജി തന്നെയാണ് പയ്യന്നൂർ സ്റ്റേഷനിലെത്തി വിവരമറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും പ്രസന്ന മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം