ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അതിവേഗ സെഞ്ച്വറി കുറിച്ച് ഗ്ലെൻ മാക്സ്വെൽ. നെതർലൻഡ്സിനെതിരെയാണ് മാക്സ്വെൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. 40 പന്തിലായിരുന്നു അദ്ദേഹം സെഞ്ച്വറിയിലെത്തിയത്. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 399 റൺസാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്.
ഇത്തവണത്തെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം തീര്‍ത്ത റെക്കോഡാണ് ദിവസങ്ങള്‍ക്കിപ്പുറം മാക്സി പഴങ്കഥയാക്കിയത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ 49 പന്തില്‍ നിന്നായിരുന്നു മാര്‍ക്രത്തിന്റെ സെഞ്ചുറി.
ഏകദിന ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചുറി കൂടിയാണ് മാക്സ്വെല്ലിന്റേത്. ഡെത്ത് ഓവറുകളില്‍ ഡച്ച് ബൗളര്‍മാരെ പഞ്ഞിക്കിട്ട മാക്സ്വെല് 27 പന്തില്‍ നിന്ന് 50-ഉം 40 പന്തില്‍ നിന്ന് സെഞ്ചുറിയും തികച്ചു. വെറും 44 പന്തില്‍ നിന്ന് എട്ട് സിക്സും ഒമ്പത് ഫോറുമടക്കം 106 റണ്‍സെടുത്താണ് താരം മടങ്ങിയത്.
സൗത്ത് ആഫ്രിക്കയുടെ ഡിവില്ലിയേഴ്സ് നേടിയ 31 പന്തിലെ സെഞ്ച്വറിയാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം