മുംബൈ:ലോകകപ്പില്‍ ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കുമെതിരെയുള്ള അടുത്ത കളികളില്‍ ഉപനായകനും ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യ കളിച്ചേക്കില്ല.പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബംഗലൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലുള്ള പാണ്ഡ്യയ്ക്ക് ഏതാനും ദിവസം കൂടി വിശ്രമം വേണ്ടിവരുമെന്ന് മെഡിക്കല്‍ ടീം അറിയിച്ചു.
പരിക്ക് ഭേദമായി ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുത്തശേഷം മാത്രം ഹര്‍ദികിനെ കളിപ്പിച്ചാല്‍ മതിയെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെയും തീരുമാനം. ഇതനുസരിച്ച് നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയോ, നവംബര്‍ 12 ന് നെതര്ലന്ഡ്സിനെതിരെയോ ഉള്ള മത്സരത്തിലാകും ഇനി ഹര്‍ദിക് പാണ്ഡ്യ കളിക്കുക.
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഡോക്ടറുടെ മേല്‍നോട്ടത്തിലാണ് പാണ്ഡ്യയുടെ ചികിത്സ പുരോഗമിക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹര്‍ദിക് പാണ്ഡ്യയുടെ ഇടതു കണങ്കാലിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പാണ്ഡ്യ കളിച്ചിരുന്നില്ല. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കളിച്ച അഞ്ചു മത്സരങ്ങളിലും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. തുടര്‍വിജയങ്ങളോടെ സെമി ബെര്‍ത്ത് ഏകദേശം ഉറപ്പാക്കിയ ഇന്ത്യ, ടീമില്‍ പരീക്ഷണം തുടര്‍ന്നേക്കും. ന്യൂസിലന്‍ഡിനെതിരെ ബാറ്റിങ്ങില്‍ പരാജയപ്പെട്ട സൂര്യകുമാര്‍ യാദവിന് ഒരു അവസരം കൂടി ലഭിച്ചേക്കും. അല്ലെങ്കില്‍ യുവതാരം ഇഷാന് കിഷന് നറുക്ക് വീഴാനും സാധ്യതയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം