തിരുവനന്തപുരം: ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീർ തന്നെ കുട്ടികൾക്ക് ഹരിശ്രീ ഗണപതയെ നമ എന്ന് ആദ്യാക്ഷരം എഴുതിച്ചത് കാലം കാത്തുവെച്ച നീതി എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. ഗണപതി മിത്താണെന്ന് പറഞ്ഞ വേന്ദ്രൻ ഇന്ന് പ്രായശ്ചിത്തം എന്നോണം ‘ഹരിശ്രീ ഗണപതയേ നമ:‘ എന്ന് പറഞ്ഞ് എഴുതിക്കുന്നു.
നിന്ദിക്കുന്നവനെ കൊണ്ട് തന്നെ വന്ദിപ്പിക്കാൻ ശേഷിയുള്ളതാണ് സനാതന ധർമ്മമെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ശശികല ചൂണ്ടിക്കാട്ടി. സനാതന ധർമ്മത്തെ ഇല്ലായ്മ ചെയ്യുകയെന്നാൽ കാക്കയുടെ കറുപ്പ് കളയുന്നത് പോലെ അസാദ്ധ്യമായ ഒന്നാണ്. സനാതന ധർമ്മത്തിലെ ആരാധനകളുടെ അടിസ്ഥാനം ഗണപതി പൂജയാണ്. എന്തിനെയും ഉന്മൂലനം ചെയ്യണെമെങ്കിൽ ആദ്യം വേണ്ടത് അടിസ്ഥാനം തകർക്കുക എന്നതാണ്. ഇത് മനസ്സിലാക്കിയിട്ടാണ് ചിലർ ഗണപതി പൂജയെ അവഹേളിക്കാൻ ശ്രമിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കു
തിരഞ്ഞെടുപ്പ് ഒരുക്കത്തിന് സുധാകരനും സതീശനും ഒന്നിച്ച്; ഓരോ ജില്ലയിലും ഒരു ദിവസം
ധർമ്മം എന്നൊക്കെ ഭീഷണി നേരിട്ടിട്ടുണ്ടോ അന്നൊക്കെ സമാജം തിരിച്ചടിയും നൽകിയിട്ടുണ്ട്. രാമായണ മാസാചരണത്തിലും ഗണേശോത്സവത്തിലും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളിലും ദുർഗാ പൂജയിലും കാണുന്ന വലിയ ജനപങ്കാളിത്തം ഇതിന് തെളിവാണെന്ന് ശശികല ടീച്ചർ പറഞ്ഞു. എൺപത് വയസ്സുള്ള മുത്തശ്ശി ആയാലും ഒന്നര വയസ്സുള്ള കുഞ്ഞായാലും ഇന്ന് അരയിൽ ഉറുമി ചുറ്റി പുറത്തിറങ്ങേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് ശശികല പരിഹസിച്ചു.
മനുസ്മൃതി കിട്ടാഞ്ഞിട്ട് ഏതോ ഒരു പുസ്തകത്തിന്റെ പുറം ചട്ടയിൽ മനുസ്മൃതി എന്ന് അച്ചടിപ്പിച്ചിട്ട് കത്തിച്ച നാടാണ് കേരളം. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രാപിച്ചാൽ ഒന്ന് കുളിച്ചാൽ മതി പാപം തീരാൻ എന്ന് എഴുതി വെച്ചിരിക്കുന്ന ചില മതഗ്രന്ഥങ്ങൾ മതപാഠശാലകളിൽ പഠിപ്പിക്കുന്നുണ്ട്. അത് കത്തിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ എന്നും ശശികല ചോദിച്ചു. വിജയദശമിക്ക് ആദ്യാക്ഷരം കുറിക്കാൻ ചോയിസ് വെച്ച മട്ടന്നൂർ നഗരസഭ, റംസാൻ നോമ്പ് തുറക്കാൻ ഭക്ഷണത്തിലും ഈ ചോയിസ് വെക്കുമോ എന്ന് ശശികല ചോദിച്ചു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം