മുംബൈ: ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയവുമായി ദക്ഷിണാഫ്രിക്ക. 149 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് 46.4 ഓവറിൽ 233 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ആറാമനായി ഇറങ്ങി സെഞ്ചുറി നേടിയ മഹ്മദുള്ളയുടെ ഒറ്റയാള്‍ പോരാട്ടമാണ് ബംഗ്ലാദേശിന്റെ പരാജയ ഭാരം ഇത്രയെങ്കിലും കുറച്ചത്. ഒരു ഘട്ടത്തില്‍ ആറിന് 81 റണ്‍സെന്ന നിലയിലുണ്ടായിരുന്ന ബംഗ്ലാ സ്കോര്‍ 200 കടത്തിയത് മഹ്മദുള്ളയുടെ ഇന്നിങ്സാണ്. 111 പന്തില്‍ നിന്ന് നാല് സിക്സും 11 ഫോറുമടക്കം 111 റണ്‍സെടുത്ത മഹ്മദുള്ള ഒമ്പതാമനായാണ് പുറത്തായത്. അഞ്ച് മത്സരങ്ങളില്‍ ബംഗ്ലാദേശിന്റെ നാലാം തോല്‍വിയാണിത്. ടീമിന്റെ സെമി സാധ്യതയും ഏറെക്കുറേ അവസാനിച്ചിരിക്കുകയാണ്.
നേരത്തേ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക്, ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന് എന്നിവരുടെ ബാറ്റിങ് മികവില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെടുത്തിരുന്നു. ഈ ലോകകപ്പില്‍ ഇത് നാലാം തവണയാണ് പ്രോട്ടീസ് സ്കോര്‍ 300 കടക്കുന്നത്. ഇതില്‍ തന്നെ മൂന്ന് തവണ സ്കോര്‍ 350 കടന്നു.
140 പന്തിൽ 174 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കാണ് കളിയിലെ താരം. രണ്ടിന് 36 എന്ന നിലയിൽ തകർന്നപ്പോഴായിരുന്നു എയ്ഡൻ മാർക്രമിനെ കൂട്ടുപിടിച്ച് ഡി കോക്കിന്റെ രക്ഷാപ്രവർത്തനം. മാർക്രം 60 റൺസ് നേടി. തുടർന്നെത്തിയ ഹെൻറിച്ച് ക്ലാസൻ 49 പന്തുകളിൽ നിന്ന് 90 റൺസടിച്ച് സ്കോറിങ്ങിന് വേഗത കൂട്ടി. എട്ട് സിക്സറും രണ്ട് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ക്ലാസന്റെ വെഇന്നിങ്സ്.
അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു വെടിക്കെട്ടിനൊടുവിൽ ക്ലാസൻ ഔട്ടായത്. കളിയുടെ അവസാന ഓവറിൽ ബംഗ്ലാദേശ് ബൗളർമാരെ മില്ലർ പഞ്ഞിക്കിട്ടു. 15 പന്തിൽ നിന്ന് 34 റൺസായിരുന്നു മില്ലറിന്റെ സമ്പാദ്യം. നാല് സിക്സറുകളും ഒരു ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. റീസ ഹെൻറിക്സ്(12) റസി വാൻ ദർ ഡസൻ(1) എന്നിവർ വേഗത്തിൽ മടങ്ങിയപ്പോൾ മാർക്കോ ജാൻസൺ ഒരു റൺസ് നേടി പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം