കായംകുളം കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തു

കായംകുളം: കായംകുളത്തെ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തു. 24ന് രാവിലെ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനായിരുന്നു ഉദ്ഘാടന കർമം നിർവഹിച്ചത്. നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. യു. പ്രതിഭാ എംഎൽഎ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കോടതി ഹാളുകൾ, ചേമ്പർ, ടൈപ്പിങ് പൂൾ, ലോബി, കമ്പ്യൂട്ടർ റൂം, റിക്കോർഡ്സ് റൂം, ജുഡീഷ്യൽ സർവീസ്, അഭിഭാഷകരുടെ ക്ലാർക്കുമാർക്കുള്ള മുറി, സാക്ഷികൾക്കുള്ള വിശ്രമമുറി, ബാർ അസോസിയേഷൻ ഹാൾ, അഭിഭാഷകർക്കാവശ്യമായ ലൈബ്രറി, ഓഫീസ്, സ്റ്റാഫ് ഡൈനിങ്, ശുചിമുറികൾ, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കോടതി സമുച്ചയത്തിൽ ഒരുക്കിയിട്ടുള്ളത്.
സംസ്ഥാന സർക്കാരിന്റെ ബജറ്റ് ഫണ്ടിൽനിന്ന് 15 കോടി രൂപ ചെലവഴിച്ച് 3974 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമിച്ചത്.150 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ടെറസും 50 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കാർ പോർച്ചും ഒരുക്കിയിട്ടുണ്ട്. പിഡബ്ല്യുഡി കെട്ടിടം വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം