ബെയ്ജിങ്: ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ പുതിയ നിലപാടുമായി ചൈന. ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാല്‍ അതു മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.
സ്ഥിതിഗതികൾ കൂടുതൽ മോശമാവുന്നതില്‍ ആശങ്കയുണ്ട്. സംഘർഷത്തിൽ നിരവധി സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടു. രാജ്യാന്തര നിയമങ്ങൾ ലംഘിക്കപ്പെടുന്നതിലും ആശങ്കയുണ്ട്. മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ചൈനയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഷിൻഹുവ റിപ്പോർട്ടു ചെയ്തു.
കഴിഞ്ഞയാഴ്ച ഇസ്രയേലും ഹമാസും എത്രയും വേഗം വെടിനിർത്തലിനു തയാറാകണമെന്ന ആവശ്യവുമായി ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് രംഗത്തുവന്നിരുന്നു. ചർച്ചകൾക്കായി പലസ്തീൻ വിഷയത്തിൽ ഈജിപ്തുമായും മറ്റ് അറബ് രാജ്യങ്ങളുമായും ചർച്ച നടത്താൻ തയാറാണെന്നും ചിൻപിങ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രേയിലിൽ 1400 പേർ കൊല്ലപ്പെട്ടതിനെ അപലപിക്കാൻ ചിൻപിങ് തയാറായില്ലെന്ന് യുഎസ് വിമർശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം