തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെ കേരളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തിപ്പെടുന്നു. ഈ മാസം 28 വരെ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലെര്‍ട്ടുണ്ട്. മലയോര ജില്ലകളിലുള്ളവരും തീരപ്രദേശത്തുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിക്കയിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീഷണിയും മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി.
അതിനിടെ കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ നേര്യമംഗലം – വാളറ റോഡില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടു. മലമ്പ്രദേശത്തുനിന്ന് കുത്തിയൊഴുകിയെത്തിയ വെള്ളം റോഡിലെത്തി. ഒരു ഭാഗം മലമ്പ്രദേശമായതിനാല്‍ മരങ്ങള്‍ ഒടിഞ്ഞുവീഴാനുള്ള സാധ്യതയും നിലനില്ക്കുന്നു. പ്രദേശത്തുകൂടെ പോകുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം