പെരുമ്പാവൂർ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയ്ക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കോയമ്പത്തൂർ മേട്ടുപ്പാളയം തന്തൈ പെരിയാർ സ്ട്രീറ്റിൽ റോയൽ ഹൗസിംഗ് യൂണിറ്റിൽ താമസിക്കുന്ന മുഹമ്മദ് അസറുദ്ദീനെയാണ് (29) പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി സി ബസിൽ ആണ് സംഭവം. ബസ്സ് പെരുമ്പാവൂർ വല്ലം ഭാഗത്ത് എത്തിയപ്പോൾ യാത്രിക്കാരിയുടെ സീറ്റിനരികിലേക്ക് വന്നിരുന്ന മുഹമ്മദ് അസറുദ്ദീൻ ലൈംഗിക ചേഷ്ടകൾ കാണിക്കുകയായിരുന്നു. തുടർന്ന് യുവാവ് യുവതി കാണെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
യുവതി വിവരമറിയിച്ചതിനെ തുടർന്ന് ബസ് ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പെരുമ്പാവൂര്‍ പൊലീസ് ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം