റാഞ്ചി: വിവാഹത്തിന് വിസമ്മതിച്ച ആൺസുഹൃത്തിനെ യുവതി വെട്ടിക്കൊലപ്പെടുത്തി. ധർമൻ ഒറോൺ (24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ജലി കുമാർ(20)നെ പോലീസ് അറസ്റ്റ് ചെയ്തു.
ജാർഖണ്ഡിലെ പലാമു ജില്ലയിലെ പാടാൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൊൽഹുവ ഗ്രാമത്തിലാണ് സംഭവം. ധർമൻ ഒറോണുമായി അഞ്ജലിക്ക് ബന്ധമുണ്ടായിരുന്നു. ധർമനെ വിവാഹം കഴിക്കാൻ യുവതി ആഗ്രഹിച്ചു. എന്നാൽ വിവാഹാഭ്യർഥന ധർമൻ നിരസിച്ചു. തുടർന്ന് ധർമനെ വകവരുത്താൻ തീരുമാനിച്ച യുവതി ശനിയാഴ്ച ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാളെ വിളിച്ചുവരുത്തി.
കുറച്ചു നേരം സംസാരിച്ചതിന് ശേഷം ഉറങ്ങിപ്പോയ ധർമനെ കൈവശം സൂക്ഷിച്ച കോടാലി കൊണ്ട് അഞ്ജലി വെട്ടി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം യുവതി സ്ഥലം വിട്ടു.
ഞായറാഴ്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ജലിയെ അറസ്റ്റ് ചെയ്തത്.
യുവാവിന്റെ രക്തം പുരണ്ട യുവതിയുടെ വസ്ത്രം കൊലപാതകത്തിന് ഉപയോഗിച്ച കോടാലി എന്നിവ പോലീസ് കണ്ടെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം