ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദേശ രാജ്യങ്ങളിലടക്കം വമ്ബൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം പിടിയില്‍. മലയാളികളെ അടക്കം വഞ്ചിച്ച് പണം തട്ടിയ സംഘമാണ് ഡല്‍ഹിയില്‍ പിടിയിലായത്.
മലേഷ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വമ്ബൻ ജോലി വാഗ്ദാനം ചെയ്താണ് ഈ സംഘം തട്ടിപ്പ് നടത്തിവന്നിരുന്നത്. ഡല്‍ഹി പോലീസ് രണ്ട് നേപ്പാള്‍ പൗരൻമാരടക്കം ഏഴുപേരാണ് പിടിയിലായതെന്ന് വ്യക്തമാക്കി.
ഇരയായവരില്‍ കൂടുതല്‍പ്പേരും മലയാളികളെന്നാണ്റിപ്പോര്ട്ട്. പ്രതികള്‍ നൗക്കരി ഡോട്ട് കോം അടക്കമുള്ള സൈറ്റുകളിലൂടെയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 59,000 രൂപയാണ് ഒരാളില്‍നിന്ന് ഈടാക്കിയിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം