കൊച്ചി: മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടങ്ങിയ ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് എന്‍എസ്എഫ്250ആര് സീസണിന്റെ അവസാന റൗണ്ടിലെ ആദ്യറേസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഹോണ്ട ഇന്ത്യ ടീം. യുവ റൈഡര്മാര്മാരുടെ അസാധാരണമായ പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചത്. എന്‍എസ്എഫ്250ആര് വിഭാഗം അഞ്ചാം റൗണ്ടിന്റെ ആദ്യ റേസില്‍ ഒന്നാമതെത്തി കാവിന് ക്വിന്റല്‍ ചാമ്പ്യന്‍ഷിപ്പിലെ തന്റെ അപ്രമാദിത്യം തുടര്‍ന്നു. ആറ് ലാപ് റേസുകളിലായി 11:17:416 സമയത്തിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. 11:23:929 സെക്കന്‍ഡില്‍ രക്ഷിത് എസ് ദവെയാണ് കാവിന് തൊട്ടുപിന്നില്‍ ഫിനിഷ് ചെയ്തത്. വാശിയേറിയതായിരുന്നു മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം. വിവേക് രോഹിത് കപാഡിയ ആദ്യമായി 11:26:456 സമയവുമായി മൂന്നാമനായി ഫിനിഷ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം