തൃശൂര്‍: ഇന്ത്യയില്‍ സുരക്ഷിത റൈഡിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) തൃശൂര്‍ നഗരത്തില്‍ ദേശീയ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി.
ചാലക്കുടി നിര്‍മല കോളജിലാണ് സുരക്ഷിതമായ റൈഡിങ് രീതികളെ കുറിച്ച് ബോധവല്‍ക്കരണ ക്യമ്പയിന്‍ സംഘടിപ്പിച്ചത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ 2300-ലധികം കോളജ് വിദ്യാര്‍ഥികളും സ്റ്റാഫും പങ്കെടുത്തു. ശാസ്ത്രീയമായി വികസിപ്പിച്ച പഠന മോഡ്യൂള്‍, പ്രായോഗിക പഠനം, ഇന്ററാക്ടീവ് സെഷന്‍, നിലവിലുള്ള ഡ്രൈവര്‍മാര്‍ക്ക് റൈഡിംഗ് കഴിവുകള്‍ വര്‍ദ്ധിപ്പിക്കുക, രസകരമായ രീതിയില്‍ പഠിക്കുക തുടങ്ങിയ വിവിധ റോഡ് സുരക്ഷാ പഠന രീതികള്‍ ഉപയോഗിച്ചായിരുന്നു ക്യാമ്പയിന്‍. കമ്പനിയുടെ റോഡ് സുരക്ഷാ പരിശീലകര്‍ നേതൃത്വം നല്‍കി.
ഇതുവരെ കേരളത്തില്‍ 1.30 ലക്ഷം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എച്ച്എംഎസ്‌ഐ റോഡ് സുരക്ഷ അവബോധം നല്‍കിയിട്ടുണ്ട്.ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും, സുരക്ഷിതമായ റൈഡിങ് ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് എച്ച്എംഎസ്‌ഐ രാജ്യവ്യാപകമായി ഇത്തരത്തിലുള്ള ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നത്. ആഗോളതലത്തില്‍ റോഡ് സുരക്ഷയ്ക്ക് ഹോണ്ട വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 2050-ഓടെ ആഗോളതലത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിളുകളും വാഹനങ്ങളും ഉള്‍പ്പെടുന്ന കൂട്ടിയിടി മരണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് ശ്രമമെന്ന് 2021 ഏപ്രിലില്‍ എച്ച്എംഎസ്‌ഐ പ്രഖ്യാപിച്ചിരുന്നു.
https://www.youtube.com/watch?v=AA21AIRwHYs
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം