ചെന്നൈ: നടി ഗൗതമി ബിജെപി വിട്ടതിന് പിന്നാലെ പ്രതികരണവുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. യഥാർഥത്തിൽ പാർട്ടി അവരുടെ പക്ഷത്താണെന്നും ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും അണ്ണാമലൈ പറഞ്ഞു.
“ഞാൻ ഗൗതമിയുമായി ഫോണിൽ സംസാരിച്ചിരുന്നു. വളരെ വേഗത്തിൽ നടപടിയുണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഞങ്ങൾ അവരെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ ചില ബിജെപി പ്രവർത്തകർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി അവർക്ക് തോന്നുന്നു.’
“ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. ഞാൻ ഇന്നും ഗൗതമിയുമായി ചാറ്റ് ചെയ്തിരുന്നു. ഇതിലൊരു തെറ്റിദ്ധാരണയുണ്ടായി. പോലീസ് വിഷയം പരിശോധിച്ച് നടപടിയെടുക്കണം. ബിജെപിയിലെ ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. പ്രതിക്ക് ബിജെപിയുമായി ബന്ധവുമില്ല. പ്രതി 25 വർഷം ഗൗതമിയുടെ സുഹൃത്തായി ഉണ്ടായിരുന്നു. അയാൾ അവരെ വഞ്ചിച്ചു. അത് ഗൗതമിയും അയാളും തമ്മിലുള്ള കേസാണ്. ഇതിൽ ഞങ്ങൾ ഗൗതമിയുടെ പക്ഷത്താണ്’’– അണ്ണാമലൈ പറഞ്ഞു.
25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ബിൽഡറായ അഴകപ്പൻ, ഭാര്യ എന്നിവർക്ക് എതിരെയായിരുന്നു പരാതി. സാമ്പത്തിക ആവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കര് ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. അതു വിൽക്കാൻ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും അഴകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമി പരാതിയിൽ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം