കൊച്ചി: പെരുമ്പാവൂരിൽ കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീനാണ് യുവതിയോട് മോശമായി പെരുമാറിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെ പെരുമ്പാവൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയിൽ വെച്ചായിരുന്നു സംഭവം. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്തതോടെ യുവതിക്ക് മുന്നില്‍ ഇയാൾ നഗ്നത പ്രദർശനവും നടത്തി.
യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്ന സഹയാത്രികര്‍ ഇടപെട്ടു. അസറുദ്ദീനെ തടഞ്ഞുവച്ച് കണ്ടക്ടർ പൊലീസിനെ വിവരം അറിയിച്ചു.പിന്നാലെ പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി മുഹമ്മദ് അസറുദ്ദീനെ കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടി നൽകിയ പരാതിയുടെയും, മൊഴിയുടെയും അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം