ഗാസ: ഹമാസിനെ ലക്ഷ്യമിട്ട് ഗാസയിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടുവെന്നും ഹമാസിനെതിരെ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമാണ് ഉപയോഗിച്ചെന്നും റിപ്പോർട്ട്. ദൃശ്യങ്ങൾ ഇസ്രായേലി വ്യോമസേന പുറത്തുവിട്ടു. ആദ്യമായിട്ടാണ് അയൺ സ്റ്റിംഗ് സംവിധാനം യുദ്ധത്തിൽ ഉപയോഗിക്കുന്നത്.
വടക്കൻ ഗാസയിൽ അവശേഷിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ നിർദേശിച്ചു.
അതേസമയം ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ മുപ്പതോളം അഭയാർത്ഥികൾ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ 30 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് അൽജസീറയോട് പറഞ്ഞു.
ഒക്ടോബർ 7ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം. ഗാസയിൽ മരിച്ചവരുടെ എണ്ണം 4,651 ആയും പരുക്കേറ്റവരുടെ എണ്ണം 14,245 ആയും ഉയർന്നതിനിടെയാണ് അഭയാർത്ഥി ക്യാമ്പിന് നേരെയുള്ള ആക്രമണം.
24 മണിക്കൂറിനിടെ 182 കുട്ടികളുൾപ്പെടെ 436 പേരാണ് കൊല്ലപ്പെട്ടത്. 1500ലേറെ പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിലാണ്. ഗസ്സ അതിർത്തി കടന്ന് റെയ്ഡ് നടത്തുന്നുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം