മലപ്പുറം : ഈ വർഷത്തെ കാമ്പസ് ഇലക്ഷൻ മലപ്പുറത്തെ പല ഏകാധിപത്യ കോട്ടകളെയും ജനാധിപത്യവൽക്കരിക്കുന്ന ഇലക്ഷനാകും എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ നയിച്ച മൂന്ന് ദിവസത്തെ കാമ്പസ് കാരവൻ സമാപിച്ചു. പി എസ് എം ഓ കോളേജിൽ നിന്ന് ആരംഭിച്ച കാരവൻ എം ഇ എസ് മമ്പാട് കോളേജിൽ സമാപിച്ചു. സമാപനം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
വ്യത്യസ്ഥ കാമ്പസിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, തശ്രീഫ് കെ പി, ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, സാബിറ ശിഹാബ്, വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ, ഫയാസ് ഹബീബ്, ഷാറൂൺ അഹമ്മദ്, സുമയ്യ ജാസ്മിൻ, ജില്ലാ സെക്രട്ടറി നുഹാ മറിയം, സുജിത് അങ്ങാടിപ്പുറം, തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ വ്യത്യസ്ഥ പതിനഞ്ച് കോളേജുകളിൽ സന്ദർശിച്ചു. പി എസ് എം ഓ, ഗവണ്മെന്റ് പോളി പെരിന്തൽമണ്ണ, നസ്രാ കോളേജ്, അജാസ് കോളേജ്, മലപ്പുറം ഗവണ്മെന്റ് കോളേജ്, എം ഇ എസ് പൊന്നാനി, എം ടി എം, എം ഇ എസ് കെ വി എം, സഫ കോളേജ്, മജ്ലിസ് കോളേജ്, ഇ എം ഇ എ, റീജിയണൽ കോളേജ്, സുല്ലം സല്ലാം കോളേജ്, എം ഇ എസ് മമ്പാട് തുടങ്ങിയ കോളേജിൽ സന്ദർശനം നടത്തി.മജ്ലിസ് കോളേജിൽ ഫ്രറ്റേണിറ്റി നേതാക്കൾക്ക് നേരെ എം എസ് എഫ് കയ്യേറ്റം നടത്തി. വനിതാ നേതാക്കൾക്ക് നേരെയും ആക്രമം അഴിച്ചു വിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം