സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗില്‍ 120 താരങ്ങള്‍, രജിസ്‌ട്രേഷന്‍ അവസാനിച്ചു

കൊച്ചി: സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ (ഐഎസ്ആര്‍എല്‍) ഉദ്ഘാടന സീസണിലെ താര ലേലത്തിനായുള്ള രജിസ്‌ട്രേഷന്‍ അവസാനിച്ചു. ലോകമെമ്പാടുമുള്ള 120 റൈഡര്‍മാരാണ് ലീഗില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തത്. യുഎസ്എ, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ സൂപ്പര്‍ക്രോസ് താരങ്ങളെ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച റൈഡര്‍ പൂളാണ് 120 താരങ്ങളായി ഉയര്‍ന്നത്.

9 തവണ ഓസ്‌ട്രേലിയന്‍ എംഎക്‌സ്, എസ്എക്‌സ് ചാമ്പ്യനായ മാറ്റ് മോസ്, 4 തവണ ഇറ്റാലിയന്‍ സൂപ്പര്‍ക്രോസ് ചാമ്പ്യന്‍ ലോറെന്‍സോ കാംപോറെസ്, 4 തവണ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍ ആന്റണി റെയ്‌നാര്‍ഡ്, നാലുതവണ ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യനായ ആന്റണി റെയ്‌നാര്‍ഡ്, 2022 പ്രിന്‍സ് ഓഫ് പാരീസ് ഗ്രിഗറി അരാന്ത, രïുതവണ യൂറോപ്യന്‍/ഫ്രഞ്ച് വൈസ് ചാമ്പ്യന്‍ തോമസ് റാമറ്റ്, ജര്‍മനിയുടെ എംഎക്‌സ്ജിപി റേസര്‍ നിക്കോ കോച്ച്, ഒപ്പം യു.എസ്.എയില്‍ നിന്നുള്ള എ.എം.എ എസ്.എക്‌സ് റൈഡര്‍ ടി.ജെ ആല്‍ബ്രൈറ്റ്, ഫ്രഞ്ച് എലൈറ്റ് എംഎക്‌സ്2 ചാമ്പ്യന്‍ ആന്റണി ബോര്‍ഡണ്‍, ഇന്ത്യന്‍ നാഷണല്‍ ചാമ്പ്യന്‍ റഗ്വേദ് ബര്‍ഗുജെ, 2 തവണ ഇന്തോനേഷ്യ ചാമ്പ്യനായ ആനന്ദ റിഗി ആദിത്യ, 2 തവണ തായ്‌ലാന്‍ഡ് ചാമ്പ്യനായ ബെന്‍ പ്രസിത് ഹാല്‍ഗ്രെന്‍ എന്നീ പ്രമുഖ റൈഡര്‍മാര്‍ ഉദ്ഘാടന സീസണിനായി പേരുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ട്.ഇതുവരെ നാല് ടീമുകളുടെ പ്രഖ്യാപനമാണ് ലീഗില്‍ നടന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ടീമുകളെ പ്രഖ്യാപിക്കും. 450സിസി ഇന്റര്‍നാഷണല്‍, 250സിസി ഇന്റര്‍നാഷണല്‍, 250സിസി ഇന്ത്യ-ഏഷ്യ മിക്‌സ്, 85സിസി ജൂനിയര്‍ ക്ലാസ് എന്നിങ്ങനെ നാല് റേസിങ് വിഭാഗങ്ങളിലായാണ് ഉദ്ഘാടന സീസണ്‍ അരങ്ങേറുക.
ആഗോളതലത്തില്‍ റൈഡര്‍മാരില്‍ നിന്ന് ലഭിച്ച ശ്രദ്ധേയവും അതിശയകരവുമായ പ്രതികരണത്തില്‍ തങ്ങള്‍ ആഹ്ലാദഭരിതരാണെന്ന് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ ഈശാന്‍ ലോഖണ്ഡേ പറഞ്ഞു. സിയറ്റ് ഐഎസ്ആര്‍എലിനെ ഒരു യഥാര്‍ഥ അന്താരാഷ്ട്ര വികാരമാക്കി മാറ്റുന്നതിനുള്ള ഒരു വലിയ കുതിച്ചുചാട്ടമാണിത്. ഇന്ത്യയിലെ സൂപ്പര്‍ക്രോസ് റേസിങിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ഇന്ത്യന്‍ പ്രതിഭകള്‍ക്ക് തിളങ്ങാന്‍ ലോകമെമ്പാടുമുള്ള ഒരു വേദി സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ദൗത്യമെന്നും, തങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം