![chungath new advt]()
കൊച്ചി: സിഎസ്ബി ബാങ്ക് നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ ആറ് മാസകാലയളവില്‍ 265.39 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 235.07 കോടി രൂപയായിരുന്നു ലാഭം. 13 ശതമാനമാണ് ലാഭത്തിലെ വര്‍ധന.
ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം 14 ശതമാനം വര്‍ധിച്ച് 356.06 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 707.71 കോടി രൂപയാണ്. പലിശേതര വരുമാനം 171 ശതമാനം ഉയര്‍ന്നതായും ബാങ്ക് അറിയിച്ചു.
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന്‍റെ ലാഭം 133.17 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 120.55 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 157.36 കോടി രൂപയില്‍ നിന്നും 174.63 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപം 20,987 കോടി രൂപയില്‍ നിന്ന് 25,438 കോടി രൂപയായും വായ്പാ ആസ്തി 17,468 കോടി രൂപയില്‍ നിന്ന് 22,256 കോടി രൂപയായും ഉയര്‍ന്നു. 10,619 കോടി രൂപയുടെ സ്വര്‍ണ വായ്പകളാണ് ബാങ്ക് കഴിഞ്ഞ പാദത്തില്‍ വിതരണം ചെയ്തത്.
https://www.youtube.com/watch?v=tEl-Z-73H9k
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം