ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം; നിരവധിപേര്‍ക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. ധാക്കയ്ക്ക് സമീപം കിഷോര്‍ഗഞ്ച് ജില്ലയിലാണ് സംഭവം.

അപകടത്തെ തുടര്‍ന്ന് നിരവധിപേര്‍ തകര്‍ന്ന കോച്ചുകള്‍ക്ക് അടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ ഫോഴ്‌സ് അടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

read also:നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം; 24 മണിക്കൂറിനിടെ ഹൃദയാഘാതംമൂലം 10 പേര്‍ മരിച്ചു

കൂട്ടിയിടിയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കംപാര്‍ട്ട്‌മെന്റുകള്‍ തകര്‍ന്നു . ഈ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അപകടത്തിൻ്റെ കാരണം വ്യക്തമല്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം