ജയ്പൂര്‍: രാജസ്ഥാനില്‍ 43 സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. രണ്ടാം ഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചത്. ഇതോടെ ആകെയുള്ള ഇരുനൂറില്‍ 76 നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സ്ഥാനാർത്ഥികളായി.
രണ്ടാമത്തെ പട്ടികയില്‍ 35 എംഎല്‍എമാരെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പേര് സ്വതന്ത്രരായി മത്സരിച്ചവരാണ്. ഗെലോട്ടിന്റെ വിശ്വസ്തനായ മുന്‍ ചീഫ് സെക്രട്ടറി നിരഞ്ജൻ ആര്യ ഉൾപ്പെടെയുള്ളവർക്കും സീറ്റ് ലഭിച്ചിട്ടുണ്ട്.
അനിശ്ചിതത്വത്തിനിടെ പ്രമുഖരെ ഉൾപ്പെടുത്തിയാണ് കോണ്‍ഗ്രസ് ഇന്നലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് സർദാർപുരയിലെയും സച്ചിൻ പൈലറ്റ് ടോങ്കിലെയും സ്ഥാനാർത്ഥികളാണ്. ഗോവിന്ദ് സിങ് ഡോടാസര, കൃഷ്ണ പൂനിയ , സിപി ജോഷി തുടങ്ങിയ പ്രമുഖരും കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥ പട്ടികയിലുണ്ട്.
അതേസമയം, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 7 സീറ്റിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം