ധരംശാല: ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ ജയം. കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മൂന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായ വിരാട് കോലിയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.
274 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ചുകളിച്ച രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. 40 പന്തിൽ 46 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. ഏറെ വൈകാതെ 31 പന്തിൽ 26 റൺസ് നേടി ഗില്ലും മടങ്ങി. ലോക്കി ഫെർഗൂസനാണ് ഇരുവരെയും വീഴ്ത്തിയത്.
ഇതിനിടെ ഇന്ത്യന്‍ ഇന്നിങ്സ് 15 ഓവര്‍ പിന്നിട്ടതിനു പിന്നാലെ സ്റ്റേഡിയത്തില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം കളി നിര്‍ത്തിവെച്ചു. രണ്ട് തവണയാണ് കനത്ത മഞ്ഞ് കളി തടസപ്പെടുത്തിയത്.
കളി പുനരാരംഭിച്ച ശേഷം മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോലി – ശ്രേയസ് അയ്യര്‍ സഖ്യം 52 റണ്‍സ് ചേര്‍ത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. എന്നാല്‍ 29 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 33 റണ്‍സെടുത്ത ശ്രേയസിനെ മടക്കി ട്രെന്റ് ബോള്‍ട്ട് തിരിച്ചടിച്ചു.
പക്ഷേ നാലാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് കോലി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഇരുവരും ചേര്‍ന്ന് 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ രാഹുലിനെ മിച്ചല്‍ സാന്റ്നര്‍ പുറത്താക്കി. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 27 റണ്‍സെടുത്തായിരുന്നു രാഹുലിന്റെ മടക്കം. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവ് (2) കോലിയുമായുണ്ടായ ധാരണപ്പിശകില്‍ റണ്ണൗട്ടായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
എന്നാല്‍ ആറാം വിക്കറ്റില്‍ ജഡേജയ്ക്കൊപ്പം മറ്റൊരു അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇരുവരും ചേര്‍ന്നെടുത്ത 78 റണ്‍സ്, വിജയത്തില്‍ നിര്‍ണായകമായി.
ന്യൂസീലൻഡിനായി ലോക്കി ഫെർഗൂസൻ എട്ട് ഓവറിൽ 63 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ട്, മാറ്റ് ഹെൻറി, മിച്ചൽ സാന്റ്നർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ 273 റൺസിന് ഓൾ ഔട്ടായി. റൺസ് 130 റൺസ് നേടിയ ഡാരിൽ മിച്ചലാണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. രചിൻ രവീന്ദ്ര 75 റൺസ് നേടി പുറത്തായി.
മാര്‍ക്ക് ചാപ്മാന് (6), മിച്ചെല്‍ സാന്റ്നര്‍ (1), മാറ്റ് ഹെന്റി (0), ലോക്കി ഫെര്ഗൂസന് (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഒരുഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച കിവീസ് സ്കോര്‍ ഡെത്ത് ഓവറുകളിലെ ബൗളിങ് മികവില്‍ ഇന്ത്യ 273 റണ്‍സിലൊതുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം