കോഴിക്കോട്: മലബാറിൽ വന്ദേഭാരത്തിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. വന്ദേഭാരതിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു.
പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർ പ്രശ്നം പരിശോധിക്കണമെന്നും പരിഹാരങ്ങൾ നിർദേശിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
വന്ദേഭാരതിനുവേണ്ടി മറ്റുട്രെയിനുകൾ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടൻ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്നുവരിയാണ് റെയിൽവേ ഡിവിഷണൽ ഓഫീസ് അറിയിച്ചു. യാത്രക്കാരുടെ പരാതികൾ ക്രോഡീകരിക്കും. ട്രെയിനുകൾ ചിലപ്പോൾ വൈകുന്നതിന് കാരണം വന്ദേഭാരത് അല്ല. അനാവശ്യമായ ചങ്ങലവലിക്കൽ, കൂടുതൽ സ്റ്റോപ്പുകൾ നൽകിയത് തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. സിഗ്നൽ നവീകരണമുൾപ്പെടെ നിർമ്മാണജോലികൾ അതിവേഗത്തിൽ നടന്നുവരികയാണെന്നും അറിയിച്ചു.
അതേസമയം, വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിൽ നാളെമുതൽ മാറ്റം. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസർകോട്ടേക്കുള്ള വന്ദേഭാരതിന് പുതുതായി ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെയാണ് സമയത്തിൽ മാറ്റം വരുത്തിയത്.
മാറ്റങ്ങൾ ഇങ്ങനെ
നാളെ മുതൽ തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും വന്ദേഭാരത് പുറപ്പെടുക. നിലവിൽ രാവിലെ 5.20 ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതൽ രാവിലെ 5.15 ന് സർവീസ് ആരംഭിക്കും.
പുതിയ സമയം. പഴയ സമയം ബ്രാക്കറ്റിൽ
തിരുവനന്തപുരം 5.15(5.20), കൊല്ലം 6.03(6.08),ചെങ്ങന്നൂർ 6.53,കോട്ടയം,എറണാകുളം സ്റ്റേഷനുകളിൽ മാറ്റമില്ല,തൃശ്ശൂരിൽ 9.30ന്എത്തി 9.33ന് പുറപ്പെടും.(9.30ന് എത്തി 9.32 പുറപ്പെടും),ഷൊർണ്ണൂർ മുതൽ കാസർകോഡ് വരെ സമയത്തിൽ മാറ്റമില്ല.
കാസർകോട് – തിരുവനന്തപുരം വന്ദേഭാരതിന് ഷൊർണ്ണൂർ വരെ സമയത്തിൽ മാറ്റമില്ല. തൃശ്ശൂരിൽ 18.10 എത്തി 18.13ന് പുറപ്പെടും.(പഴയസമയം 18.10ന് എത്തി 18.12ന് പുറപ്പെടും), എറണാകുളം,കോട്ടയം സ്റ്റേഷനുകളിൽ മാറ്റമില്ല, ചെങ്ങന്നൂർ 20.46. കൊല്ലം 21.34(21.30), തിരുവനന്തപുരം 22.40(22.35).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം