ധരംശാല: ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 31 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായെങ്കിലും ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററായി ശുഭ്മാന്‍ ഗില്‍. 38 ഇന്നിംഗ്സുകളില്‍ നിന്നാണ് ഗില്‍ 2000 തികച്ചത്. ഇതോടൊപ്പം ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗില്ലിന്റെ പേരിലായി.
ഹാഷിം അംല(40 ഇന്നിംഗ്സ്), ബാബര്‍ അസം(45 ഇന്നിംഗ്സ്), കെവിന് പീറ്റേഴ്സണ്(45 ഇന്നിംഗ്സ്), റാസി വാന്‍ഡര്‍ ദസ്സന്(45 ഇന്നിംഗ്സ്) എന്നിവരാണ് ഗില്ലിന്റെ റണ്‍വേട്ടയില്‍ പിന്നിലായത്. 53 ഇന്നിംഗ്സുകളില്‍ നിന്നാണ് വിരാട് കോലി 2000 റണ്‍സ് പിന്നിട്ടത്.
ഈ വര്‍ഷം ഇതുവരെ 23 ഏകദിനങ്ങളില്‍ നിന്നായി 66.25 ശരാശരിയില്‍ 1325 റണ്‍സ് ഗില്‍ നേടിയിട്ടുണ്ട്. അഞ്ച് സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും അടക്കമാണിത്.
ഇതോടൊപ്പം ശിഖര്‍ ധവാനെ മറികടന്ന് ഏകദിനത്തില്‍ വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമാകുകയും ചെയ്തു ഗില്‍. 48 ഇന്നിങ്സുകളില്‍ നിന്നായിരുന്നു ധവാന്റെ നേട്ടം. 2014 നവംബര്‍ ഒമ്പതിന് ഹൈദരാബാദില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലായിരുന്നു ധവാന്റെ നേട്ടം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം