പട്ന: പൊലീസുകാരിയായ ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ്. ജോലി ലഭിച്ചതിനു ശേഷം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നില്ലെന്നാരോപിച്ചാണ് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ ഒളിവിൽ പോയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബീഹാറിലെ പട്നയിലാണ് സംഭവം. ഹോട്ടൽ മുറിയിൽ 23കാരിയായ ശോഭ കുമാരിയുടെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഭർത്താവായ ഗജേന്ദ്ര കുമാർ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഏതാണ്ട് രണ്ട് ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ പൊലീസ് പിന്നീട് പിടികൂടി.
ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത് ഇവര്‍ക്ക് ഒരു മകളുമുണ്ട്. വിവാഹത്തിന് മുമ്ബ് ജഹാനാബാദില്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുമിച്ച് പഠിച്ചിരുന്നു. യുവതിക്ക് ജോലി ലഭിച്ചതിന് ശേഷം കുടുംബത്ത് സമയം ചിലവഴിക്കാത്തതിനാല്‍ ഭര്‍ത്താവ് അസ്വസ്ഥനായിരുന്നു.
കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മൂന്ന് തവണ വിളിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. പട്ന ജംഗ്ഷന് സമീപമുള്ള ഹോട്ടലില്‍വെച്ചാണ് ഭര്‍ത്താവ് വെടിവെച്ചത്. മുറിയില്‍ വെടിയേറ്റ നിലയില്‍ നഗ്‌നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ ഭര്‍ത്താവ് മുറിയെടുത്ത് ക്ഷണിക്കുകയായിരുന്നു. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം കണ്ടെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















