താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ചരക്കുലോറി കുടുങ്ങിയതിനെത്തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ താമരശ്ശേരി മുതലും ചുണ്ടേല്‍ മുതലും വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അമിതഭാരം കയറ്റിവന്ന മള്‍ട്ടി ആക്സില്‍ ലോറിയാണ് കുടുങ്ങിയത്.
ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് ചെറുവാഹനങ്ങള്‍ ഒറ്റ വരിയിലൂടെയാണ് കടന്നുപോയത്. എന്നാല്‍ പിന്നീട് ഒരു മൈസൂരു ബസ്സും ചുരത്തില്‍ കുടുങ്ങിയതോടെ ഗതാഗത സ്തംഭനം പൂര്‍ണമായി.
രണ്ട് ദിവസത്തെ അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് ഗതാഗതക്കുരുക്ക് വൈകിട്ടോടെ രൂക്ഷമാകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ചുരം സംരക്ഷണ സമിതിയും പൊലീസും ചേര്‍ന്ന് കുരുക്കഴിക്കാന്‍ ശ്രമിക്കുന്നുണ്ട്. വൈകിട്ട് ഏഴ് മണിയോടെ ക്രെയിനെത്തി ലോറി റോഡരികിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
വൈകുന്നേരം 3.30യ്ക്ക് ലക്കിടിയില്‍ എത്തിയവര്‍ക്ക്, ഏഴു മണിയായിട്ടും അവിടെ നിന്ന് മുന്നോട്ട് നീങ്ങാനായിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. തുടര്‍ച്ചയായി അവധി ദിവസമായതിനാന്‍ രാവിലെ മുതല്‍ ചുരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ചുണ്ടയില്‍ മുതല്‍ കൈത പൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം