മലപ്പുറം: തീരുർ തെക്കൻ കുറ്റൂരിൽ തെരുവ് നായയുടെ ആക്രമണം. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ എട്ട് മണിയോടെ വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സൗത്ത് പല്ലർ സ്വദേശി ശരീഫ് ന്റെ മകൻ നാല് വയസുകാരൻ മുഹമ്മദ് റയാന് നേരെയാണ് ആദ്യം നായയുടെ ആക്രമണം ഉണ്ടാകുന്നത്. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്.
9 മണിയോടെ തെക്കൻകുറ്റൂർ സ്വദേശി കല്ല്മൊട്ടക്കൽ മുഹമ്മദ് ഷാഫി യുടെ മകൻ 4 വയസുകാരൻ മുഹമ്മദ് അർഷുന് നേരെയും അക്രമണമുണ്ടായി.
തുടർന്ന് 11 മണിയോടെയാണ് തെക്കൻ കുറ്റൂർ സ്വദേശി മുസ്തഫ യുടെ മകൻ മുഹമ്മദ് ഫാരിസ് എന്ന 8 വയസുകാരന് നേരെ തെരുവ് നായ ആക്രമണമുണ്ടായത് . കുട്ടിയുടെ ചുണ്ടിനും മുക്കിനും കാലിനും പരിക്കുണ്ട്. കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















